ക്ഷേത്രപറമ്പിലെ പണിക്കിടയിൽ വെള്ളിനാണയങ്ങൾ ലഭിച്ചു

പയ്യന്നൂർ: ക്ഷേത്രപറമ്പിൽ വാഴക്ക് കുഴിയെടുക്കുമ്പോൾ 266 വെള്ളിനാണയങ്ങൾ ലഭിച്ചു. വെള്ളോറ തോക്കാട് കൊറ്റമ്മൽ ദേവസ്ഥാനത്തി​െൻറ പറമ്പിൽ കുഴിയെടുക്കുമ്പോഴാണ് നാണയങ്ങൾ ലഭിച്ചത്. 150 വർഷം പഴക്കമുള്ളതാണത്രെ നാണയങ്ങൾ. കഴിഞ്ഞവർഷം ഇവിടെ പുനർനിർമാണം നടന്നിരുന്നു. ക്ഷേത്രത്തി​െൻറ ഭാഗം ഉണ്ടായിരുന്ന സ്ഥലത്തുനിന്നാണ് നാണയങ്ങൾ ലഭിച്ചത്. ക്ഷേത്രസമിതി ഭാരവാഹികൾ നാണയം പരിയാരം മെഡിക്കൽ കോളജ് പൊലീസിന് കൈമാറി. നാണയങ്ങൾ പുരാവസ്തുവകുപ്പിന് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.