പുസ്തക പ്രകാശനം

ചെറുകുന്ന്: ചെറുകുന്ന് ഗവ. വൊക്കേഷനല്‍ സ്കൂള്‍ അധ്യാപിക സീതാദേവി കരിയാട്ടി​െൻറ ബാലസാഹിത്യകൃതിയായ 'മാഞ്ചോട്ടിലെ കളിവീട്' പ്രകാശനംചെയ്തു. അംബികാസുതൻ മാങ്ങാട് സ്കൂൾ പ്രിൻസിപ്പൽ സി. അനുപമക്ക് പുസ്തകം നൽകിയാണ് പ്രകാശനം ചെയ്തത്. നാലപ്പാടം പത്മനാഭൻ പുസ്തകം പരിചയപ്പെടുത്തി. വാസു ചോറോട്, പി.കെ. ശ്രീവത്സൻ, കെ.വി. കുഞ്ഞപ്പൻ, രാജേഷ് കടന്നപ്പള്ളി, ടി. ബാബു, വിനീത സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കണ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.വി. വിജയൻ സ്വാഗതവും അതീഖ് ബേവിഞ്ച നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.