കണ്ണൂർ: ഒാേട്ടാകൾക്ക് കോർപറേഷൻ പരിധിയിൽ സർവിസ് നടത്തുന്നതിനുള്ള പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നം ഇന്ന് ചേരുന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചർച്ചചെയ്യും. കോർപറേഷനിൽ ലയിച്ച പഴയ പഞ്ചായത്തുകളിലെ മുഴുവൻ ഒാേട്ടാകൾക്കും ടൗണിൽ സർവിസ് നടത്താൻ പെർമിറ്റ് നൽകാനുള്ള തീരുമാനത്തെ തുടർന്നാണ് സി.െഎ.ടി.യു ഒഴികെയുള്ള ഒാേട്ടാ തൊഴിലാളികൾ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. കോടതി ഇടപെടലിനെ തുടർന്ന് ജില്ല കലക്ടറുടെ നിർദേശപ്രകാരം കോർപറേഷൻ അധികൃതർ പ്രശ്നം പരിഹരിക്കാൻ യോഗം വിളിച്ചുചേർെത്തങ്കിലും പരിഹാരമായിരുന്നില്ല. ഇതോടെ വിഷയം ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന ധാരണയോടെ യോഗം അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് ചേരുന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിഷയം ചർച്ച ചെയ്യും. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് സമരത്തിന് നേതൃത്വം കൊടുക്കുന്ന യൂനിയനുകൾ കോർപറേഷൻ അധികൃതരെ അറിയിച്ചിരുന്നു. പ്രശ്നത്തിന് ഉടൻ പരിഹാരമാകുന്നില്ലെങ്കിൽ സി.െഎ.ടി.യു ഒഴികെയുള്ള സംഘടനകൾ വീണ്ടും സത്യഗ്രഹവുമായി രംഗത്തെത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.