അനധികൃതമായി പിരിച്ച പി.ടി.എ ഫണ്ട്​ തിരിച്ചുവാങ്ങാൻ പൊലീസ്​ സഹായംതേടി രക്ഷിതാവ്​

കാസര്‍കോട്: അനധികൃതമായി പിരിച്ച പി.ടി.എ ഫണ്ട് ഡി.പി.െഎ നിർദേശപ്രകാരം തിരിച്ചുവാങ്ങാൻ സ്കൂളിലെത്തിയ പരാതിക്കാരനായ രക്ഷിതാവ് പൊലീസ് സഹായംതേടി. സ്കൂൾ പ്രവേശനത്തിന് 5000 മുതൽ 8000വരെ കുട്ടികളിൽനിന്ന് ഇൗടാക്കിയ കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതർക്കെതിരെ ഡി.പി.െഎക്ക് പരാതി നൽകിയ രക്ഷിതാവ് കുണ്ടംകുഴിയിയിലെ കൃഷ്ണഭട്ടാണ് പൊലീസ് സഹായംതേടിയത്. കുട്ടികളിൽനിന്ന് കൂടുതൽ പ്രവേശന ഫീസായി വാങ്ങിയ പണം രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. കൃഷ്ണഭട്ടി​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യഭ്യാസവകുപ്പാണ് ഉത്തരവിട്ടത്. പണം തിരികെ കൈപ്പറ്റണമെന്നാവശ്യപ്പെട്ട് വിദ്യാലയത്തില്‍നിന്ന് പരാതിക്കാരന് രജിസ്‌ട്രേഡ് കത്ത് ലഭിച്ചിരുന്നു. അപകടം മുൻകൂട്ടിക്കണ്ടറിഞ്ഞ കൃഷ്ണഭട്ട് ബേഡകം പൊലീസിൽ അറിയിച്ചാണ് പണം വാങ്ങാന്‍ വിദ്യാലയത്തിലെത്തിയത്. 8000 രൂപയും തിരികെ കൈപ്പറ്റിയതി​െൻറ രസീതും കൃഷ്ണഭട്ടിന് നൽകി. അതേസമയം, സ്കൂളിലെത്തിയ പി.ടി.എ പ്രസിഡൻറി​െൻറ നേതൃത്വത്തിൽ കൃഷ്ണഭട്ടിെന ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഇതിനിെട വിവരമറിഞ്ഞ് നിരവധിപേർ സ്ഥലത്തെത്തിയിരുന്നു. ആദൂർ സി.െഎ സിബി തോമസും സംഘവും സ്കൂളിലെത്തുകയും കൃഷ്ണഭട്ടിനെ പൊലീസ് ജീപ്പിൽ വീട്ടിലെത്തിക്കുകയും ചെയ്തു. അദ്ദേഹത്തെ സുരക്ഷിതമായി വീട്ടിലെത്തിച്ചിട്ടുണ്ടെന്നും സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും ബേഡകം എസ്.െഎ ടി. ദാമോദരൻ പറഞ്ഞു. ജില്ലയിൽ പി.ടി.എയുടെ നേതൃത്വത്തിൽ വ്യാപകമായി പണപ്പിരിവ് കുട്ടികൾ വഴിയും രക്ഷിതാക്കൾ വഴിയും പിരിക്കുന്നതിനെതിരെ വിദ്യാഭ്യാസവകുപ്പ് കർശന നടപടി സ്വീകരിച്ചുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.