തെരുവുകച്ചവടക്കാരെ ദ്രോഹിക്കുന്നെന്ന്​

കണ്ണൂർ: കോർപറേഷൻപരിധിയിലെ വഴിയോരകച്ചവടക്കാരെ ജില്ല ഭരണകൂടവും കോർപറേഷൻ അധികൃതരും ദ്രോഹിക്കുകയാണെന്ന് നാഷനൽ ഫൂട്പാത്ത് ഉന്തുവണ്ടി പെട്ടിപ്പീടിക തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂലൈ ഏഴിന് പ്രസ്ക്ലബ് പരിസരത്ത് കച്ചവടം ചെയ്യുന്നവരുെട സാധനസാമഗ്രികൾ ഒരറിയിപ്പുമില്ലാതെ നീക്കംചെയ്യുകയായിരുന്നു. അന്നന്നത്തെ കച്ചവടംവഴി ജീവിക്കുന്നവരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്. ജില്ല കലക്ടറുമായി ബന്ധപ്പെട്ടപ്പോൾ ഉത്തരവാദി ജില്ല ഭരണകൂടമല്ലെന്നും കോർപറേഷനാണെന്നും തിരിച്ചുമാണ് പറയുന്നത്. സുപ്രീംകോടതിയുടെ ലംഘനമാണ് ഒഴിപ്പിക്കൽ വഴി നടത്തിയത്. തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കരുതെന്നാണ് വിധി. ഇത്തരം കച്ചവടം മൗലികാവകാശമായും അംഗീകരിച്ചിട്ടുണ്ട്. സ്ട്രീറ്റ് വെേൻറഴ്സ് കമ്മിറ്റിേപാലും വിളിക്കാതെയാണ് അധികൃതർ ഒഴിപ്പിച്ചത്. കച്ചവടം പുനഃസ്ഥാപിക്കാൻ അധികൃതർ തയാറാകണവെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ. രാജീവ്, വി.വി. ശശീന്ദ്രൻ, എം. പ്രഭാകരൻ, ഫൈസൽ മാലോട്ട് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.