കേരളത്തെ സംഘർഷഭൂമിയാക്കാൻ ആർ.എസ്.എസ് ശ്രമം^ എം.ബി. രാജേഷ് എം.പി

കേരളത്തെ സംഘർഷഭൂമിയാക്കാൻ ആർ.എസ്.എസ് ശ്രമം- എം.ബി. രാജേഷ് എം.പി പയ്യന്നൂർ: കേരളത്തെ സംഘർഷഭൂമിയാക്കാനും അതുവഴി മുതലെടുപ്പ് നടത്താനാകുമോ എന്നുമാണ് ആർ.എസ്.എസ് നോക്കുന്നതെന്ന് എം.ബി. രാജേഷ് എം.പി പറഞ്ഞു. പയ്യന്നൂർ ഷേണായി ടൗൺസ്ക്വയറിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സി.വി. ധനരാജ് അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുധത്തെ ആയുധംകൊണ്ട് നേരിടുന്ന പ്രസ്ഥാനമല്ല ഡി.വൈ.എഫ്.ഐ. പകരം ആശയങ്ങളുടെ പിൻബലത്തിൽ പോരാടുന്ന പ്രസ്ഥാനമാണ്. ഒരു ജനകീയസമരംപോലും നയിച്ച പാരമ്പര്യം ആർ.എസ്.എസിനില്ല. ധനരാജ് വധം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ആസൂത്രിതമായി നടത്തിയ ഒന്നായിരുന്നു- -എം.ബി. രാജേഷ് പറഞ്ഞു. ജി. ലിജിത്ത് അധ്യക്ഷതവഹിച്ചു. സി. കൃഷ്ണൻ എം.എൽ.എ, പി. സന്തോഷ്, ബിജു കണ്ടക്കൈ, വി.കെ. സനോജ്, സരിൻ ശശി, എം. ഷാജർ, ഒ.കെ. വിനീഷ്, എ.വി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.