മഴക്കാലജന്യരോഗങ്ങൾ തടയാൻ കർമപരിപാടി നടപ്പാക്കണം

കണ്ണൂർ: മഴക്കാലജന്യരോഗങ്ങൾ തടയാൻ കർമപരിപാടികൾ നടപ്പാക്കണമെന്ന് റിട്ട. അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഭാരതത്തി​െൻറ മതസൗഹാർദത്തിന് കോട്ടംതട്ടുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും ആഹ്വാനങ്ങളും അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം കെ.ടി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനംചെയ്തു. ബി.എ. റഹ്മാൻ അധ്യക്ഷതവഹിച്ചു. അബൂബക്കർ കണ്ടക്കൈ മഴക്കാലരോഗങ്ങളെക്കുറിച്ച് ക്ലാസ് നടത്തി. എം. ഷിഹാബുദ്ദീൻ, പി.ടി. മുഹമ്മദ്, സി.എം. പൂക്കോയ തങ്ങൾ, പി.കെ. അബ്ദുല്ല മൗലവി, പി.കെ.എ. റഹീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.