ഒാർമയായത്​ കാഞ്ഞങ്ങാ​െട്ട ജനകീയ അഭിഭാഷകൻ

കാഞ്ഞങ്ങാട്: അന്തരിച്ച കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകൻ ഗോപി, കാഞ്ഞങ്ങാടി​െൻറ ജനമനസ്സുകളിൽ സ്ഥാനംപിടിച്ച അഭിഭാഷകനായിരുന്നു. അനീതിക്കെതിരെ ശക്തമായ പ്രതിരോധംതീർത്ത സാമൂഹികപ്രവർത്തകനും കൂടിയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട് നഗരത്തിലെ മത്സ്യമാർക്കറ്റി​െൻറ ശോച്യാവസ്ഥക്കെതിരെ 2014ൽ നടത്തിയ ആഴ്ചകളോളം നീണ്ട നിരാഹാരസമരമാണ് ഇതിൽ പ്രധാനപ്പെട്ടത്. സമരക്കാർ ആവശ്യപ്പെട്ട എല്ലാകാര്യങ്ങളും ഒറ്റ നിരാഹാരസമരത്തിലൂടെ നേടിയെടുത്തത് പി. ഗോപി എന്ന അഭിഭാഷക​െൻറ മിടുക്കായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.