കർഷകർ കശുമാവ് കൃഷിയിലേക്ക്

ചെറുവത്തൂര്‍: മഴക്കാലം വന്നതോടെ റബര്‍ തൈകള്‍ ഒഴിവാക്കി കശുമാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്ന തിരക്കിലാണ് കര്‍ഷകർ. റബറിന് വിലയേറിയ കാലത്ത് കശുമാവിന്‍ തോട്ടങ്ങള്‍ റബര്‍ തോട്ടങ്ങള്‍ക്ക് വഴിമാറിയിരുന്നു. എന്നാല്‍, ഇപ്പോള്‍ കശുമാവിന്‍ തൈകള്‍ തിരിച്ചുവരുകയാണ്. ജില്ലയിലെ പ്രധാന കശുമാവിന്‍ തൈ വിതരണക്കാര്‍ പ്ലാേൻറഷന്‍ കോര്‍പറേഷനാണ്. ചീമേനി എസ്‌റ്റേറ്റിൽ ഇത്തവണ നേരത്തേതന്നെ കശുമാവിന്‍ തൈകള്‍ തയാറാക്കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും കര്‍ഷകര്‍ തൈകള്‍ക്കായി ചീമേനിയിലെത്തുന്നുണ്ട്. ചെറുകിട-വന്‍കിട ആവശ്യക്കാരും എത്തുന്നു. അത്യുൽപാദന ശേഷിയുള്ള 50,000 ബഡ്‌ തൈകളാണ് വിൽപനക്കുള്ളത്. ധര, ധനശ്രീ, സുലഭ എന്നിങ്ങനെ വിവിധ ഇനങ്ങള്‍ വിൽപനക്കുണ്ട്. ഇരുപതിനായിരത്തിലധികം തൈകള്‍ തുടക്കത്തില്‍തന്നെ വിറ്റുപോയി. ശരിയായ രീതിയിലുള്ള പരിപാലനം ലഭിച്ചാല്‍ മൂന്നാമത്തെ വര്‍ഷം തന്നെ മികച്ച വിളവ് ലഭിക്കും. റബറി​െൻറ വിലക്കുറവും പരിപാലനത്തിനുള്ള ചെലവുമാണ് കശുമാവിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ കശുവണ്ടി ഉൽപാദനവും വിലയും കൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം 50,000 തൈകള്‍ ചീമേനിയില്‍ വിൽപന നടത്തിയിരുന്നു. കുരുമുളക് തൈകളും ഇവിടെ വില്‍പനക്കായി ഒരുങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.