ഒന്നര വയസ്സുകാര​െൻറ സ്വർണമാല മോഷ്​ടിച്ച രണ്ട്​ തമിഴ്‌ സ്​ത്രീകൾ റിമാൻഡിൽ

കാസർകോട്: ചികിത്സതേടി ആശുപത്രിയിലെത്തിയ ഒന്നര വയസ്സുകാര​െൻറ സ്വർണമാല മോഷ്ടിച്ച കേസിൽ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് തമിഴ്‌ സ്ത്രീകളെ കോടതി റിമാൻഡ് ചെയ്തു. തമിഴ്‌നാട്‌ ഹൊസൂര്‍ സ്വദേശിനികളായ ദിവ്യ (39), ജന്‍ജന (35) എന്നിവരാണ്‌ റിമാൻഡിലായത്‌. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. ചെങ്കള ബംബ്രാണ നഗറിലെ അബ്‌ദുല്‍ റഹ്മാ​െൻറ പേരക്കുട്ടിയുടെ കഴുത്തില്‍ നിന്നാണ്‌ ഒന്നര പവന്‍ മാല മോഷ്‌ടിച്ചത്‌. പനി ബാധിച്ച കുഞ്ഞിനെ ചുമലില്‍ കിടത്തി ഡോക്‌ടറെ കാണാന്‍ വരി നില്‍ക്കുകയായിരുന്നു അബ്‌ദുൽ റഹ്മാൻ. ഇയാള്‍ക്കു പിന്നിലായിട്ടാണ്‌ തമിഴ്‌ സ്ത്രീകൾ നിന്നിരുന്നത്‌. ഇവര്‍ക്കു പിന്നിൽ കുഞ്ഞി​െൻറ മാതാവ്‌ സക്കീനയുമുണ്ടായിരുന്നു. സ്‌ത്രീകളില്‍ ഒരാള്‍ വസ്ത്രത്തിനകത്തേക്ക് എന്തോ ഒളിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സക്കീന മക​െൻറ കഴുത്തില്‍ നോക്കിയപ്പോള്‍ മാല കണ്ടില്ല. ഉടൻ തന്നെ സക്കീന ഉച്ചത്തിൽ ആൾക്കാരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഇവർ ക്യൂവിൽ നിന്ന് ഇറങ്ങിയോടി. പിന്നാലെ വരിയിലുണ്ടായിരുന്ന മറ്റുള്ളവരും ഒാടി. ഓടുന്നതിനിടയില്‍ യുവതികളില്‍ ഒരാള്‍ വീണു. ആള്‍ക്കാർ ഇരുവരെയും പിടികൂടുകയായിരുന്നു. വിദ്യാനഗർ സ്റ്റേഷനിൽ വിവരമറിയിച്ചതി​െൻറ അടിസ്ഥാനത്തിലെത്തിയ വനിത എസ്‌.ഐ ലീല ഇരുവരെയും കസ്റ്റഡിയിലെടുത്ത്‌ ദേഹപരിശോധന നടത്തിയപ്പോഴാണ്‌ മാല കണ്ടെത്തിയത്‌. നല്ല നിലയിൽ വസ്ത്രം ധരിച്ചെത്തിയവരാണ് ദിവ്യയും ജന്‍ജനയും‌ം. സമാനമായ മോഷണക്കേസുകളിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.