കില പരിശീലനം 10 മുതൽ

കാസർകോട്: തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2017-18 വാർഷിക പദ്ധതിയുടെ നിർവഹണ പരിപാടി തയാറാക്കൽ, പദ്ധതി മോണിറ്ററിങ് എന്നിവ സംബന്ധിച്ച് ഏകദിന പരിശീലനം ഈ മാസം 10ന് ആരംഭിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ, സെക്രട്ടറി, പ്ലാൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ പഞ്ചായത്തി​െൻറ ചുമതലയുള്ള ഇക്കണോമിക്സ് ആൻഡ് സ്റ്റാസ്റ്റിക്സ് വകുപ്പിലെ ഉദ്യോഗസ്ഥൻ, പഞ്ചായത്ത് പെർഫോമൻസ് ഓഡിറ്റ് ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്തിലെ എക്സ്റ്റൻഷൻ ഓഫിസർ (പ്ലാനിങ് ആൻഡ് മോണിറ്ററിങ്) എന്നിവർക്കാണ് പരിശീലനം. കിലയുടെ ആഭിമുഖ്യത്തിൽ ജില്ല ആസൂത്രണ സമിതി ഹാളിലായിരിക്കും പരിശീലനം. 10ന് മഞ്ചേശ്വരം, കാസർകോട് ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകൾ, 11ന് കാറഡുക്ക, നീലേശ്വരം ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകൾ, 12ന് കാഞ്ഞങ്ങാട്, പരപ്പ ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകൾക്കാണ് പരിശീലനം. പരിശീലനം രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ ആയിരിക്കുമെന്ന് ജില്ല പ്ലാനിങ് ഓഫിസർ അറിയിച്ചു. കാലവർഷം: ഇതുവരെ 35.41 ലക്ഷം രൂപയുടെ നാശനഷ്ടം കാസർകോട്: തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ച ശേഷം ജില്ലയിൽ ഇതുവരെ 1128.2 മി.മീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് മി.മീറ്റർ മഴ ലഭിച്ചു. ഇതുവരെ 182 വീടുകൾ തകർന്നു. 47 വീടുകൾ പൂർണമായും 135 വീടുകൾ ഭാഗികമായും തകർന്നു. വീടുകൾ തകർന്നതിനാൽ ജില്ലയിൽ 35,41,855 രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു വീട് പൂർണമായും ഒരു വീട് ഭാഗികമായും തകർന്നു. 55,000 രൂപയുടെ നാശനഷ്ടമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.