മൈസൂരു മുന്‍ എം.എൽ.എയുടെ മോഷ്​ടിക്കപ്പെട്ട ഫോൺ മട്ടന്നൂരിൽ കണ്ടെത്തി

മട്ടന്നൂര്‍: മൈസൂരു മുന്‍ എം.എല്‍.എയുടെ മോഷണം പോയ മൊബൈൽ ഫോണ്‍ മട്ടന്നൂരിൽ നിന്ന് വീണ്ടെടുത്തു. കര്‍ണാടക പൊലീസാണ് മട്ടന്നൂരിലെ മൊബൈൽ കടയിൽ നിന്ന് ഫോൺ കണ്ടെടുത്തത്. മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രം മുന്‍ എം.എല്‍.എ സത്യനാരായണ റാവുവി​െൻറ മൊബൈല്‍ ഫോണാണ് മൂന്ന് മാസം മുമ്പ് ബസില്‍ യാത്ര ചെയ്യവേ മോഷ്ടിക്കപ്പെട്ടത്. തിരക്കുള്ള ബസില്‍ ടിക്കറ്റെടുക്കുന്നതിനിടെയാണ് ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ കൂത്തുപറമ്പ് പരിധിയിൽ രണ്ടുദിവസം ഉപയോഗിച്ചതായി മനസ്സിലായി. മൊബൈല്‍ വില്‍പനശാലയില്‍നിന്ന് ഫോണ്‍ വാങ്ങിയ യുവാവ് രണ്ട് ദിവസം ഉപയോഗിച്ചശേഷം ഇവിടെത്തന്നെ തിരിച്ചുനല്‍കുകയായിരുന്നു. ഇയാളെ കെണ്ടത്തിയാണ് കര്‍ണാടക പൊലീസ് മട്ടന്നൂരിലെ മൊബൈല്‍ ഷോപ്പിലെത്തിയത്. ഇവിടെ നിന്ന് പൊലീസ് ഫോണ്‍ കണ്ടെടുത്തു. സെക്കൻഡ് ഹാൻഡ് ഫോണ്‍ വിൽപനക്ക് കൊണ്ടുവന്ന വ്യക്തിയില്‍നിന്ന് െഎ.ഡി പ്രൂഫ് വാങ്ങിയാണ് ഫോണ്‍ സ്വീകരിച്ചതെന്ന് കടയുടമ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.