അനൂപിനുവേണ്ടി ഒരുനാട്​ കൈകോർക്കുന്നു

ചെറുവത്തൂർ: വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ദുരിതത്തിലായ പടന്ന വടക്കേപ്പുറത്തെ സി. അനൂപിനുവേണ്ടി (28) ഒരുനാട് കൈകോർക്കുന്നു. ഭാര്യയും മൂന്നുവയസ്സുള്ള കുട്ടിയും അടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയം നിർമാണ തൊഴിൽ ചെയ്ത് ലഭിക്കുന്ന അനൂപി​െൻറ വേതനം മാത്രമായിരുന്നു. അസുഖത്തെത്തുടർന്ന് ജോലി ചെയ്യാൻ സാധിക്കാതെ ജീവിതം വഴിമുട്ടിയ സ്ഥിതിയിലാണ് കുടുംബം. മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഇതിനകം നൽകിയ ചികിത്സ ചെലവ് കുടുംബത്തെ കടബാധ്യതയിൽ എത്തിച്ചിരിക്കുകയാണ്. ഇപ്പോൾ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സ. ഡയാലിസിസിന് വിധേയനാകുന്ന അനൂപിന് വൃക്ക മാറ്റിവെക്കുക മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏക മാർഗമെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതിനായി 30 ലക്ഷം രൂപയോളം വേണം. നാടാകെ കൈകോർത്ത് തുക പിരിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ്. ഇതിനായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. കനറ ബാങ്കി​െൻറ തൃക്കരിപ്പൂർ ശാഖയിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 5016101001283. െഎ.എഫ്.എസ് കോഡ്: CNRB0005016.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.