അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

പയ്യന്നൂർ: രണ്ടാഴ്ച മുമ്പ് ഏഴിലോട് ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ പന്നിക്കേൻ രാജേഷ് (45) മരിച്ചു. പരേതനായ കോട്ടോക്കാരൻ കൃഷ്ണ‍​െൻറയും കമലാക്ഷിയുടെയും മകനാണ്. പിലാത്തറ ബി.ബി വുഡ് ഇൻഡസ്ട്രീസ് സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ: എൻ.പി. രജിത (വെള്ളൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരി, സി.പി.എം മട്ടമ്മൽ ബ്രാഞ്ച് അംഗം). മക്കൾ: രാഹുൽ രാജ് (വിദ്യാർഥി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വെള്ളൂർ), റിച്ച രാജ് (വിദ്യാർഥിനി, ജി.എൽ.പി സ്കൂൾ വെള്ളൂർ). സഹോദരങ്ങൾ: പരേതരായ രതി, രഘു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം വെള്ളൂരിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.