ജിഷ്​ണു കേസിൽ ഇടപെട്ടിട്ടില്ല; കൃഷ്​ണദാസുമായി അടുപ്പമുണ്ട്​ ^സുധാകരൻ

ജിഷ്ണു കേസിൽ ഇടപെട്ടിട്ടില്ല; കൃഷ്ണദാസുമായി അടുപ്പമുണ്ട് -സുധാകരൻ കണ്ണൂർ: നെഹ്റു േകാളജ് വിദ്യാർഥി ജിഷ്ണു പ്രണോയ് കേസൊതുക്കാൻ താൻ ഇടപെട്ടുവെന്ന പ്രചാരണം ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഷഹീർ ഷൗക്കത്തലി എന്ന വിദ്യാർഥിക്ക് മർദനമേറ്റതുമായി ബന്ധപ്പെട്ട കേസിൽ ഇരുപക്ഷവും ആവശ്യപ്പെട്ടതനുസരിച്ചാണ് മധ്യസ്ഥനായി ഇടപെട്ടത്. നെഹ്റു കോളജ് ഉടമ കൃഷ്ണദാസ് അടുത്ത സുഹൃത്താണ്. സുഹൃത്തിനെ ആപത്ഘട്ടത്തിൽ സഹായിക്കാനാണ് മധ്യസ്ഥനായത്. അതിൽ പാർട്ടി വിരുദ്ധമായി ഒന്നുമില്ല. വിഷയത്തിൽ പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ല. എന്നാൽ, കെ.പി.സി.സി പ്രസിഡൻറിനെ കണ്ട് ത​െൻറ ഭാഗം ബോധ്യപ്പെടുത്തും. പാർട്ടി വിലക്കിയാൽ പ്രശ്നത്തിൽ ഇനിയങ്ങോട്ട് ഇടപെടില്ലെന്നും സുധാകരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജിഷ്ണു കേസും ഷഹീർ കേസും രണ്ടാണ്. ജിഷ്ണു കേസിൽ താൻ ഇടപെട്ടുവെന്ന് ജിഷ്ണുവി​െൻറ അമ്മ മഹിജയുടെ ആക്ഷേപം കാര്യങ്ങൾ മനസ്സിലാക്കാതെയാണ്. മാത്രമല്ല, ജിഷ്ണുവി​െൻറ കുടുംബം സി.പി.എമ്മുകാരാണെന്ന് എല്ലാവർക്കും അറിയാം. കൃഷ്ണദാസും അദ്ദേഹത്തി​െൻറ പിതാവും കോൺഗ്രസുകാരാണ്. ആപത്കാലത്ത് അവരെ സഹായിക്കേണ്ട ബാധ്യത കോൺഗ്രസ് നേതാവ് എന്ന നിലക്ക് തനിക്കുണ്ട്. ഷഹീർ കേസിൽ കോൺഗ്രസ് ഇതുവരെ നിലപാടൊന്നും സ്വീകരിച്ചിട്ടില്ല. അതുകൊണ്ടാണ് ഇടപെട്ടത്. വിദ്യാർഥിയെ കോളജ് ഉടമ മർദിച്ച ക്രിമിനൽ കേസ് ഒതുക്കാൻ ഇടപെടുന്നത് പൊതുപ്രവർത്തക​െൻറ ധാർമികതക്ക് നിരക്കുന്നതാണോയെന്ന ചോദ്യത്തിന്, ദിവസവും ഒേട്ടറെ കേസുകളിൽ മധ്യസ്ഥനാകാറുണ്ടെന്നായിരുന്നു മറുപടി. ഷഹീർ കേസിൽ തീർത്തും നിഷ്പക്ഷനായാണ് ഇടപെട്ടത്. ഇക്കാര്യം ഷഹീറും ബന്ധുക്കളും മാധ്യമങ്ങളോട് പറഞ്ഞിട്ടുമുണ്ട്. സുതാര്യമായാണ് ഇടപെട്ടത്. അതുകൊണ്ടാണ് കൃഷ്ണദാസുമായുള്ള രാഷ്ട്രീയവും വ്യക്തിപരവുമായ അടുപ്പം തുറന്നുപറയുന്നത്. മറ്റുള്ളവർക്ക് ദോഷം ചെയ്യാതെ സുഹൃത്തുക്കളെ സഹായിക്കുന്നതാണ് ത​െൻറ പ്രവർത്തന ശൈലി.-സുധാകരൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.