ജി.എസ്.ടി ബോധവത്​കരണ ക്ലാസ്

കാസർകോട്: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മാഹിൻ കോളിക്കര അധ്യക്ഷത വഹിച്ചു. സെൻട്രൽ എക്സൈസ് സൂപ്രണ്ട് ആർ. വൈദ്യനാഥൻ, കസ്റ്റംസ് ഓഫിസർ പി.പി. രാജീവ്, കെ. ബാലകൃഷ്ണൻ, പൈക്ക അബ്ദുല്ലക്കുഞ്ഞി, ജി.എസ്. ശശിധരൻ എന്നിവർ സംസാരിച്ചു. ബൈക്ക് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക് മേൽപറമ്പ്: ദേളി പരവനടുക്കം റോഡിൽ ബൈക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പത്തിന് ജാമിയ സഹദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികളായ സാജിദ് (14), സിയാദ് (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ൈഫ്ലയിങ് സ്ക്വാഡ് വാഹനത്തെ കണ്ടപ്പോൾ വേഗതകൂട്ടിപ്പോകാൻ ശ്രമിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.