കർഷകസംഘം കേന്ദ്രസർക്കാർ ഒാഫിസുകൾ പിക്കറ്റ്​ ചെയ്​തു

കാസർകോട്: കർഷകസംഘം നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷകർ കേന്ദ്രസർക്കാർ ഓഫിസുകൾ പിക്കറ്റ് ചെയ്തു. ജില്ലയിലെ 12 കേന്ദ്രസർക്കാർ ഓഫിസുകൾക്ക് മുന്നിലാണ് പിക്കറ്റിങ് നടന്നത്. കന്നുകാലിക്കടത്തും വിൽപനയും നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കുക, കാർഷികകടങ്ങൾ എഴുതിത്തള്ളുക, ഉൽപന്നങ്ങൾക്ക് ന്യായവില നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കാസർകോട് ഹെഡ്പോസ്റ്റ് ഒാഫിസ് മാർച്ച് ജില്ല സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. കളരി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.കെ. രവീന്ദ്രൻ, എ. രവീന്ദ്രൻ, കെ.പി. പ്രഭാകരൻ, ബി.ആർ. ഗോപാലൻ, കെ. ഗോപാലൻ, കെ.ജി. ജിമ്മി, സതിചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. ഭുജംഗഷെട്ടി സ്വാഗതം പറഞ്ഞു. ഉദുമയിൽ സംസ്ഥാനകമ്മിറ്റി അംഗം എം.വി. കോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കുന്നൂച്ചി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ.വി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.