സെമിനാർ ഹാൾ ഉദ്ഘാടനം

ചെറുവത്തൂര്‍: ഓലാട്ട് കോളനി സമന്വയ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ് ദശവാര്‍ഷികാഘോഷവും സെമിനാര്‍ ഹാള്‍ ഉദ്ഘാടനവും ഒമ്പതിന് നടക്കും. വൈകീട്ട് മൂന്നിന് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കം റീഡിങ് റൂം സി.പി.എം ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് മനോജ് പട്ടാനൂര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ കലാപരിപാടികളും സുഭാഷ് അറുകര നയിക്കുന്ന നാട്ടുമൊഴികളും അരങ്ങേറും. മെഡിക്കൽ ക്യാമ്പ് ചെറുവത്തൂര്‍: വടക്കുമ്പാട് ഒരുമ പുരുഷസംഘത്തി​െൻറ നേതൃത്വത്തില്‍ ഒമ്പതിന് രാവിലെ ഒമ്പതിന് കൃഷ്ണപ്പിള്ള സ്മാരകമന്ദിര പരിസരത്ത് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡൻറ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.