പാരിപ്പള്ളി മെഡിക്കൽ കോളജിലെ 35 ശതമാനം സീറ്റുകൾ ഇ.എസ്.ഐ അംഗത്വമുള്ളവരുടെ മക്കൾക്ക്​

പാരിപ്പള്ളി മെഡിക്കൽ കോളജിലെ 35 ശതമാനം സീറ്റുകൾ ഇ.എസ്.ഐ അംഗത്വമുള്ളവരുടെ മക്കൾക്ക് തിരുവനന്തപുരം: സർക്കാർ ഏറ്റെടുത്ത കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലെ 35 ശതമാനം എം.ബി.ബി.എസ് സീറ്റുകൾ ഇ.എസ്.ഐ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി. ഇ.എസ്.ഐ കോർപറേഷനു കീഴിെല ആശുപത്രി സർക്കാർ ഏറ്റെടുത്ത ഘട്ടത്തിെല ധാരണപ്രകാരമാണ് 35 ശതമാനം സീറ്റുകൾ ഇ.എസ്.ഐ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ളത്. ഈ വർഷം 100 മെഡിക്കൽ സീറ്റുകളാണ് മെഡിക്കൽ കൗൺസിൽ അനുവദിച്ചത്. നീറ്റ് റാങ്ക് ലിസ്റ്റിെല കുട്ടികളുടെ രക്ഷാകർത്താക്കളിൽ ഒരാൾ ഇ.എസ്.ഐ അംഗത്വമുള്ള തൊഴിലാളിയാണെങ്കിൽ റാങ്ക് അടിസ്ഥാനത്തിൽ സംവരണ സീറ്റുകളിൽ പ്രവേശനം ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.