ബഷീർ അനുസ്​മരണം

കണ്ണപുരം: 'ഉള്ളാടത്തിപ്പാറു! ഉള്ളാടത്തിപ്പാറു! 'വാലേപ്പിടി! വാലേപ്പിടി! കൊമ്പേപ്പിടി!' പാത്തുമ്മയും ആടും അബിയും സെയ്ത് മുഹമ്മദും സുബൈദയും....... ദേഹമാസകലം എണ്ണതേച്ച് െലങ്കോട്ടി കെട്ടി കസർത്ത് കളിക്കുന്ന ബല്യക്കാക്കയും വിദ്യാലയാങ്കണത്തിൽ പുനർജനിച്ചപ്പോൾ വിദ്യാർഥികൾക്ക് അത് നവ്യാനുഭവമായി. കല്യാശ്ശേരി കണ്ണപുരം ദാറുൽ ഈമാൻ മുസ്ലിം എൽ.പി സ്കൂൾ അഞ്ചാം തരം വിദ്യാർഥികളാണ് മലയാളം പാഠപുസ്തകത്തിലെ 'പാത്തുമ്മയുടെ ആട് ' എന്ന പാഠഭാഗത്തി​െൻറ ദൃശ്യാവിഷ്കരണം അസംബ്ലിയിൽ അവതരിപ്പിച്ചത്. കുട്ടികൾ സമാഹരിച്ച ബഷീർ ചിത്രങ്ങളും കഥാപാത്ര ദൃശ്യങ്ങളും അടങ്ങിയ ചാർട്ടുകളും പ്രദർശിപ്പിച്ചു. ബഷീറി​െൻറ നിരവധി കൃതികൾ വിദ്യാർഥികൾ പരിചയപ്പെട്ടു. ഈ അധ്യയന വർഷം ബഷീറി​െൻറ മൂന്ന് കൃതികൾ നാല്, അഞ്ച് ക്ലാസുകളിലെ ഓരോ വിദ്യാർഥിയും വായിക്കണമെന്ന് അധ്യാപകർ നിർദേശിച്ചു. പ്രഥമാധ്യാപിക സി.വി. ഗിരിജ അനുസ്മരണം ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ സി. കാഞ്ചന, സ്റ്റാഫ് സെക്രട്ടറി കെ.പി. നസീമ, പ്രജില, രാകേഷ്, ബിനീഷ്, മഹമൂദ്, സി.പി. ഷബ്ന, വി. രാജി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.