കർഷക തൊഴിലാളി കലക്​ടറേറ്റ്​ ധർണ

കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക തൊഴിലാളികൾ കലക്ടറേറ്റ് ധർണ നടത്തി. റേഷൻ അർഹത ലിസ്റ്റിൽനിന്നും പുറന്തള്ളപ്പെട്ട മുഴുവൻ കർഷക തൊഴിലാളികളെയും നിർധനരെയും ലിസ്റ്റിൽ ഉൾപ്പെടുത്തുക, ഏഴ് വർഷത്തിലേറെയായി കുടിശ്ശികയായ അതിവർഷാനുകൂല്യം, വിവാഹ ധനസഹായം അടക്കമുള്ള മുഴുവൻ ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക, കർഷക തൊഴിലാളികൾക്കും േക്ഷമനിധി പെൻഷനും വാർധക്യകാല പെൻഷനും നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. സി.എം.പി പോളിറ്റ് ബ്യൂറോ അംഗം ടി.സി.എച്ച്. വിജയൻ ഉദ്ഘാടനം ചെയ്്തു. ഫെഡറേഷൻ ജില്ല പ്രസിഡൻറ് മൊടപ്പത്തി ബാലൻ അധ്യക്ഷത വഹിച്ചു. സി.വി. ശശീന്ദ്രൻ, കെ.വി. വിജയൻ, സി.കെ. നാരായണൻ, കട്ടക്കുളം രാമചന്ദ്രൻ, പി.പി. മോഹനൻ, ടി.പി. സുനിൽകുമാർ, സി.കെ. പ്രസാദ്, കെ. മുഹമ്മദ് റാഫി, വി.വി. രാധാകൃഷ്ണൻ, സി. പത്മനാഭൻ, കെ. പ്രഭാകരൻ, ടി.കെ. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.