ഒാ​േട്ടാ തൊഴിലാളികൾ സത്യഗ്രഹം അവസാനിപ്പിച്ചു; ഇന്ന്​ ചർച്ച

കണ്ണൂർ: സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു. കഴിഞ്ഞ 31 ദിവസമായി നടത്തിവരുന്ന സത്യഗ്രഹം ഹൈകോടതി ഉത്തരവ് പ്രകാരം കോര്‍പറേഷന്‍ മേയര്‍ വെള്ളിയാഴ്ച ചര്‍ച്ചക്ക്് തയാറായതാണ് സമരം അവസാനിപ്പിക്കാന്‍ കാരണമായത്. വൈകീട്ട് നാലിന് കോര്‍പറേഷന്‍ ഹാളിൽ മേയർ സംയുക്ത സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ തീരുമാനമായാലും ഇല്ലെങ്കിലും 10ന് ട്രാഫിക് െറഗുലേറ്ററി കമ്മിറ്റിയുമായി വീണ്ടും ചര്‍ച്ച നടത്തും. കെ.സി, െക.എം.സി പ്രശ്‌നം ശാശ്വതമായി പരിഹരിക്കുക, കെ.എം.സി പെര്‍മിറ്റുള്ള ഓട്ടോകള്‍ക്ക് ടൗണ്‍ പെര്‍മിറ്റ് നല്‍കുക, മതിയായ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ അനുവദിക്കുക, പെര്‍മിറ്റ് അനുവദിച്ച പാര്‍ക്കിങ് സ്ഥലം ഓട്ടോകളുടെ മുന്‍വശം വലുതായി എഴുതി പ്രദർശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാലസമരം ആരംഭിച്ചത്. കലക്ടറേറ്റ് പടിക്കല്‍ നടന്ന സമരത്തി​െൻറ സമാപനം കോര്‍പറേഷന്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. എസ്.എ.ടി.യു ജില്ല സെക്രട്ടറി എന്‍. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. കുന്നത്ത് രാജീവന്‍, പി. സൂര്യദാസ്, പി. ജലീല്‍, എന്‍.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്തശേഷം ഒാേട്ടാ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.