കുടുംബശ്രീ ഹോം ഷോപ്പർ നിയമനം

കണ്ണൂർ: ജില്ലയിൽ കുടുംബശ്രീ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിന് താൽപര്യമുള്ള വനിതകളെ ഹോംഷോപ്പ് ഓണർമാരായി നിയമിക്കുന്നു. തളിപ്പറമ്പ്, കല്യാശ്ശേരി, പയ്യന്നൂർ, ഇരിക്കൂർ, കണ്ണൂർ ബ്ലോക്കുകളിലെയും കണ്ണൂർ കോർപറേഷനിലെയും തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ ഉൾപ്പെട്ടവർക്ക് ഹോംഷോപ്പ് ഓണർമാരാവാം. 18നും 50നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ അംഗത്തിനും കുടുംബാംഗത്തിനും അപേക്ഷിക്കാം. 15 നുമുമ്പ് അപേക്ഷ കുടുംബശ്രീ സി.ഡി.എസ് ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 9497033662, 0460 2226070.... ഡി.എഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കണ്ണൂർ: ഡി.എഡ് (ടി.ടി.സി) ഗവ. പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ പ്രസിദ്ധീകരിച്ചു. സയൻസ് വിഭാഗത്തിന് 12ന് രാവിലെ ഒമ്പതിനും കോമേഴ്സ് വിഭാഗം രണ്ടിനും മാഹി േക്വാട്ട 13ന് രാവിലെ ഒമ്പതിനും ഹ്യുമാനിറ്റീസ് 11.30നും ഇൻറർവ്യൂ നടത്തും. യോഗ്യത സർട്ടിഫിക്കറ്റുകൾ, നേറ്റിവിറ്റി, സ്വഭാവ സർട്ടിഫിക്കറ്റ്, മെഡിക്കൽ, എൻ.സി.സി/എൻ.എസ്.എസ് ജവാ​െൻറ ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/വിമുക്ത ഭട​െൻറ ആശ്രിതത്വ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ ഇൻറർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.