വായനപക്ഷാചരണം ജില്ലതല സമാപനം

കണ്ണൂർ: വായനപക്ഷാചരണം സമാപനം ഇന്നും നാളെയും ചിറക്കൽ ഫോക്ലോർ അക്കാദമിയിൽ നടക്കും. ഇന്ന് രാവിലെ 10ന് എ.ഡി.എം മുഹമ്മദ് യൂസഫ് ഉദ്ഘാടനം ചെയ്യും. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ െഎ.വി. ദാസ് അനുസ്മരണം നടത്തും. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ ആദരഭാഷണം നടത്തും. യു.പി, ഹൈസ്കൂൾ വിദ്യാർഥികളുടെ ജില്ലതല വായനമത്സരം നാളെ 10ന് ജില്ല പഞ്ചായത്ത് ഹാളിൽ ജില്ല കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. സബ്ജില്ലതല മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനം നേടിയ യു.പി, ഹൈസ്കൂൾ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.