എസ്​.എഫ്.ഐ കലക്​ടറേറ്റ്​ മാർച്ച്​

കണ്ണൂർ: വിദ്യാഭ്യാസമേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ സർക്കാറിന് സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എഫ്.െഎ പ്രവർത്തകർ കലക്ടറേറ്റ് മാർച്ച് നടത്തി. മാർച്ച് ജില്ല സെക്രട്ടറി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. പി.എം. അഖിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി. തോമസ്, ടി. ആതിര, ടി.വി.എം. സീമ, ദിഷ്ണപ്രസാദ്, ഷിബിൻ കാനായി, കിരൺ കരുണാകരൻ, സി.പി. ഷിജു എന്നിവർ സംസാരിച്ചു. എ.പി. അൻവീർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.