ജി.എസ്​.ടി: ഉദ്യോഗസ്ഥരുടെ വ്യാപാരിപീഡനം അവസാനിപ്പിക്കണം

കണ്ണൂർ: ജി.എസ്.ടിയുടെ മറവിൽ വിവിധ വകുപ്പുകൾ നടത്തുന്ന കടപരിശോധനയുടെ ഭാഗമായി വ്യാപാരികൾക്കുനേരെ നടക്കുന്ന ഉദ്യോഗസ്ഥപീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പത്തെ സ്റ്റോക്ക് വിറ്റഴിക്കാൻ ഒരുവർഷത്തെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാറി​െൻറ മാലിന്യനിർമാർജനത്തിൽ പങ്കാളികളാകാൻ വ്യാപാരികളോട് അഭ്യർഥിച്ചു. മേയർ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. സമിതി ജില്ല പ്രസിഡൻറ് ചാക്കോ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. വാണിജ്യനികുതി അസി. കമീഷണർ സുനിൽകുമാർ ക്ലാസെടുത്തു. പുത്തലത്ത് ജയരാജൻ, ഹമീദ് ഹാജി, പങ്കജവല്ലി, കെ.കെ. സഹദേവൻ, പി. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.