കാണാതായ വ്യോമസേന ഹെലികോപ്​ടറിലുണ്ടായിരുന്ന മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

കാണാതായ വ്യോമസേന ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി ഇട്ടനഗർ: രണ്ടുദിവസം മുമ്പ് അരുണാചൽപ്രദേശിൽ കാണാതായ വ്യോമസേന ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് വ്യോമസേന ഉദ്യോഗസ്ഥരുടെയും ഇന്ത്യൻ റിസർവ് ബറ്റാലിയൻ ജവാ​െൻറയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കാണാതായവരിൽ ഒരു വ്യോമസേന ഉദ്യോഗസ്ഥനെക്കുറിച്ച് വിവരമില്ല. കഴിഞ്ഞദിവസം ഹെലികോപ്ടറി​െൻറ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് ഹെലികോപ്ടർ കാണാതായത്. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനാണ് വ്യോമസേനയുടെ ഹെലികോപ്ടർ പുറപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.