അനധികൃതമായി സൂക്ഷിച്ച മദ്യം പിടികൂടി; ഒരാൾ അറസ്​റ്റിൽ

കണ്ണൂർ സിറ്റി: ജില്ല ആശുപത്രിക്ക് പിറകിലുള്ള വീടിനടുത്ത് അനധികൃതമായി സൂക്ഷിച്ച 117 കുപ്പി മദ്യം പിടികൂടി. രണ്ടു പ്ലാസ്റ്റിക് ചാക്കിലാക്കി സൂക്ഷിച്ചനിലയിലാണ് മദ്യം കണ്ടെത്തിയത്. മത്സ്യം കയറ്റുമതിക്കായി ഉപയോഗിക്കുന്ന ബോക്സിലും വെള്ളം സൂക്ഷിക്കുന്ന ടാങ്കിന് അകത്തുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്. 375 മില്ലി ലിറ്ററി​െൻറ 94ഉം 500 മില്ലി അളവിലുള്ള 23 കുപ്പികളുമാണ് പിടികൂടിയത്. സംഭവത്തിൽ കോവിലകം വീട്ടിൽ ദാസ​െൻറ മകൻ രാജേഷിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി എസ്.ഐ ശ്രീഹരി, എ.എസ്.ഐമാരായ ബാബു, ദിനേശ്, സി.പി.ഒമാരായ ഷാജി, സമീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. സിറ്റി പൊലീസ് പരിധിയിലെ രണ്ടു കേസിൽ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.