ഇരിട്ടി പി.ടി. ചാക്കോ സഹകരണ ആശുപത്രി അടച്ചുപൂട്ടി

ഇരിട്ടി: പി.ടി. ചാക്കോ സഹകരണാശുപത്രി അടച്ചുപൂട്ടി. വർഷങ്ങളായി ഇരിട്ടി ടൗണിൽ പ്രവർത്തിക്കുന്ന ആശുപത്രി നഷ്ടത്തിലായിരുന്നുവെന്നാണ് പറയുന്നത്. ഇതേത്തുടർന്ന് സ്ഥിര ജീവനക്കാരായ ഏഴുപേർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. എന്നാൽ, തങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക ഉൾെപ്പടെയുള്ള ശമ്പളവും മറ്റു സേവന ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് ഹോസ്പിറ്റൽ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ജീവനക്കാർ സമരം തുടങ്ങി. തുടർന്നാണ് ഭാരവാഹികൾ ആശുപത്രി അടച്ചിടാൻ തീരുമാനിച്ചത്. ഇപ്പോൾ ആശുപത്രിക്കു മുന്നിൽ സമര ബാനറും കൊടിയും ഉയർത്തിയിട്ടുണ്ട്. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പാണ് ആശുപത്രി ഭരണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.