കേളകം: പൊയ്യമലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിലേക്ക് ക്വാറിവിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ മാർച്ചും ധർണയും നടത്തി. നിയമവിരുദ്ധമായി പ്രർത്തിക്കുന്ന ക്വാറി അടച്ചുപൂട്ടുക, ജനങ്ങളുടെ ജീവനും സ്വത്തിനും വിലകൽപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധ പ്രകടനം. തുടർന്ന് നടന്ന ധർണയിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ അഷറഫ് കുഴിക്കരിക്കാട്ടിൽ, ജോയി വെട്ടുപറമ്പിൽ, ജോസ് വയലിൽ എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.