കർഷകത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ്

കാസർകോട്: കർഷകത്തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കൾക്ക് ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ അംഗങ്ങൾ 2017 മാർച്ചിൽ ചുരുങ്ങിയത് 12 മാസത്തെ അംഗത്വം പൂർത്തീകരിക്കണം. 2017 മാർച്ചിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽനിന്ന് എസ്.എസ്.എൽ.സി, ടി.എച്ച്.എൽ.സി പരീക്ഷകളിൽ സി പ്ലസിൽ കുറയാത്ത േഗ്രഡ് നേടിയ വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. നിശ്ചിതഫോറത്തിലുള്ള അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റി​െൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ക്ഷേമനിധി പാസ്ബുക്കി​െൻറ പകർപ്പ് എന്നിവ കാഞ്ഞങ്ങാടുള്ള കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ജില്ല ഓഫിസിൽ സമർപ്പിക്കണം. അപേക്ഷ ഈ മാസം 15ന് മൂന്നിനകം കിട്ടണം. ഫോൺ: 04672-207731.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.