മണൽവാരൽ തൊഴിലാളികൾ പണിമുടക്കി

ചെറുവത്തൂർ: മടക്കര പുഴക്കരയിൽ കൂട്ടിയിട്ട മണൽ പുഴയിലേക്ക് തിരികെയിട്ട പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് . മടക്കര, അച്ചാംതുരുത്തി, കൈതക്കാട് കടവുകളിലെ മണൽവാരൽ തൊഴിലാളികളാണ് ഇന്നലെ പണിമുടക്കിയത്. കഴിഞ്ഞദിവസം വൈകീട്ടാണ് കടവി​െൻറ മറുകരയിൽ കൂട്ടിയിട്ട മണൽ ചന്തേര പൊലീസ് തിരികെ പുഴയിലേക്കുതന്നെ ഇട്ടത്. വള്ളങ്ങൾ അഴിച്ചുവിടുകയും പണിയായുധങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രണ്ടരമാസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ 12നാണ് ചെറുവത്തൂരിലെ മൂന്നു കടവുകളിൽനിന്ന് മണൽവാരൽ പുനരാരംഭിച്ചത്. പണിമുടക്കിനെ തുടർന്ന് മണലിനായി ബുക്ക് ചെയ്തെത്തിയ നിരവധിപേരാണ് നിരാശരായി മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.