ജി.എസ്​.ടി​: കച്ചവടം തിരിച്ചുപിടിക്കാൻ 'സബ്​സിഡി ​ഭക്ഷണ'വുമായി ഹോട്ടലുകൾ

വൈ. ബഷീർ കണ്ണൂർ: ജി.എസ്.ടി വന്നതോടെ കുതിച്ചുയർന്ന ഹോട്ടൽ ഭക്ഷണവിലയിൽനിന്ന് സാധാരണക്കാരെ രക്ഷിക്കാനും നഷ്ടപ്പെട്ട കച്ചവടം തിരിച്ചുപിടിക്കാനും 'സബ്സിഡി ഭക്ഷണം' നൽകാൻ ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ഒരുങ്ങുന്നു. പ്രാതലിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഒരു ഇനം മാത്രം പകുതിവിലക്ക് നൽകുന്നതിനാണ് ശ്രമം. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. ജി.എസ്.ടി കാരണം വില കൂടിയതോടെ ജനങ്ങൾ ഹോട്ടലുകളെ ഉപേക്ഷിച്ചുതുടങ്ങിയിട്ടുണ്ട്. ഇൗ അവസ്ഥയിൽ ഉപഭോക്താക്കളെ പിടിച്ചുനിർത്തുന്നതിനുള്ള വഴിയെന്നനിലയിലാണ് സബ്സിഡി െഎറ്റം അവതരിപ്പിക്കാൻ ഹോട്ടലുകാർ ഒരുങ്ങുന്നത്. ജില്ലയിലെ ഇടത്തരം ഹോട്ടലുകളിലായിരിക്കും ഇൗ സൗകര്യമൊരുക്കുക. ഏതൊക്കെ വിഭവങ്ങളാണ് നൽകേണ്ടതെന്ന് അതത് ഹോട്ടലുകൾക്ക് തീരുമാനമെടുക്കാം. സബ്സിഡി െഎറ്റത്തിനൊപ്പം മറ്റു വിഭവങ്ങൾ ജി.എസ്.ടി വിലയിൽതന്നെ ലഭ്യമാകും. ജി.എസ്.ടി നിലവിൽവന്നതോടെ ഇടത്തരം ഹോട്ടലുകളിലെ വില 12 ശതമാനമാണ് വർധിച്ചത്. ഒമ്പതു രൂപയുടെ ചായക്ക് 1.08 രൂപ കൂടി. എല്ലാ ഇനങ്ങൾക്കും ഇൗ വിധം നികുതി ഉൾപ്പെടുത്തിയിട്ടുണ്ട്. ജി.എസ്.ടി വരുന്നതിനുമുമ്പ് ഹോട്ടലുകൾ മൊത്തം വരുമാനത്തി​െൻറ അരശതമാനമാണ് നികുതി കൊടുത്തിരുന്നത്. ഇത് ജനങ്ങളെ കാര്യമായി ബാധിച്ചിരുന്നില്ലെന്നും ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ജി.എസ്.ടി വഴി സംസ്ഥാനസർക്കാറിന് ലഭിക്കുന്ന വിഹിതത്തിൽ ഇളവുനൽകി ഹോട്ടൽവ്യവസായത്തെ രക്ഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.