ഡോ. എം. മുരളീധരൻ നമ്പ്യാർ കേരള കേന്ദ്ര സർവകലാശാല പരീക്ഷാ കൺട്രോളർ

കാസർകോട്: കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് അധ്യാപകനും നീലേശ്വരം സ്വദേശിയുമായ ഡോ. എം. മുരളീധരൻ നമ്പ്യാർ കേരള കേന്ദ്ര സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായി. നെഹ്റു കോളജിലെ 31 വർഷത്തെ സേവനത്തിനിടയിൽ പൊളിറ്റിക്സ് വിഭാഗം മേധാവി, എൻ.സി.സി ഓഫിസർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ, കരിയർ ഗൈഡൻസ് കോഓഡിനേറ്റർ, കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പടന്നക്കാട് കാർഷിക കോളജിലെ പ്രഫ. ഡോ. പി.കെ. മിനിയാണ് ഭാര്യ. മെഡിക്കൽ വിദ്യാർഥികളായ പി.കെ. അരവിന്ദ്, പി.കെ. രേവതി എന്നിവർ മക്കളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.