പൊട്ടിവീണ മരം ഭീഷണിയാവുന്നു

വളപട്ടണം: കാലവർഷത്തിൽ പൊട്ടിവീണ മരങ്ങൾ വളപട്ടണം ദേശീയപാതയിൽ ഗതാഗത തടസ്സവും അപകട ഭീഷണിയുമുയർത്തുന്നു. കഴിഞ്ഞ ദിവസം രാത്രി വളപട്ടണം പഴയ ടോൾ ബൂത്തിനും ഭാരത് പെട്രോൾ പമ്പിനും ഇടയിലായാണ് മരങ്ങൾ പൊട്ടിവീണത്. ഇത് മാറ്റാതെ റോഡിൽ തന്നെ കിടക്കുന്നതിനാൽ കാൽനടക്കാർക്കും വഴിനടക്കാൻ പറ്റാത്ത സ്ഥിതിയാണ്. ദേശീയപാതയോട് ചേർന്ന ഉയർന്ന സ്ഥലത്തുനിന്നാണ് മരങ്ങൾ പൊട്ടിവീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.