കറോപ്പടിയില്‍ കൊല്ലപ്പെട്ട ജലീലി‍െൻറ വാര്‍ഡില്‍ സഹോദരന് ജയം

മംഗളൂരു: കറോപ്പടി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് അബ്ദുല്‍ ജലീല്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സഹോദരന്‍ അന്‍വറിന് ജയം. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് ഫലം ബുധനാഴ്ച പ്രഖ്യാപിച്ചപ്പോള്‍ അന്‍വര്‍ 449 വോട്ടുകള്‍ നേടി. എതിര്‍ സ്ഥാനാർഥി ബി.ജെ.പിയിലെ ഹരീഷ് കൊടിയക്ക് 320 വോട്ടുകള്‍ ലഭിച്ചു. 21 വോട്ടുകള്‍ അസാധുവായി. കഴിഞ്ഞ ഏപ്രില്‍ 20നാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന ജലീല്‍ കൊല്ലപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.