ബഷീർ കഥാപാത്രങ്ങൾ അരങ്ങിലെത്തി ബഷീർ ദിനം

കാസർകോട്: കുട്ടികളുടെ പ്രിയപ്പെട്ട സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറി​െൻറ ചരമദിനത്തിൽ കോളിയടുക്കം ഗവ. യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ കഥാപാത്രങ്ങളെ അണിനിരത്തി നാടകം അവതരിപ്പിച്ചു. ബഷീർ, പാത്തുമ്മ, മജീദ്, സുഹറ, മൈമൂന, ആനവാരി രാമൻ നായർ, മണ്ടൻ മുത്തപ്പ, കേശവൻ നായർ, സാറാമ്മ തുടങ്ങിയ കഥാപാത്രങ്ങളെ കുട്ടികൾ തന്നെ സ്റ്റേജിൽ വേഷമിട്ട് അവതരിപ്പിച്ചു. അശ്വിൻ ബഷീറായും മന്യ പാത്തുമ്മയായും വേഷമിട്ടു. നാടകം ആസ്വദിക്കാൻ നിരവധി രക്ഷിതാക്കളും എത്തിയിരുന്നു. സീനിയർ അസി. കെ. വനജകുമാരി, വിനോദ്‌ കുമാർ പെരുമ്പള, വി. ശാലിനി, പി. വനജ, രൂപേഷ് കാർത്തിക എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അട്ക്കത്ത്ബയൽ ഗവ. യു.പി സ്കൂൾ ബഷീർ ദിനം ആചരിച്ചു. പോസ്റ്റർ നിർമാണം, ബഷീർ വായന, എം.എ. റഹ്‌മാ​െൻറ 'ബഷീർ ദ മാൻ' ഡോക്യുമ​െൻററി സിനിമ പ്രദർശനം എന്നിവ നടത്തി. പ്രധാനാധ്യാപകൻ യു. രാമ ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ കെ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കെ. മൃദുൽ, പി. ശീതൾ, എം.വി. ഷൈലജ, റാം മനോഹർ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കൺവീനർ പി. സ്വപ്ന നന്ദി പറഞ്ഞു. താല്‍ക്കാലിക ഒഴിവ് മൊഗ്രാല്‍: ജി.വി.എച്ച്.എസ് സ്കൂളില്‍ ഒരു എൽ.പി.എസ്.എയുടെ താല്‍ക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രാവിലെ പത്തിന്‌ കൂടിക്കാഴ്ചക്ക് ഹാജരാവണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.