ജില്ലയിൽ പി.ടി.എ കമ്മിറ്റികൾ രക്ഷിതാക്കളുടെ കഴുത്തറുക്കുന്നു

കാസര്‍കോട്: ജില്ലയിലെ സ്കൂളുകളിലെ പി.ടി.എ കമ്മിറ്റികൾ കഴുത്തറുപ്പൻപിരിവ് നടത്തുന്നതായി പരാതി. കാസർകോെട്ട ഒരു സ്കൂളിൽ ഇംഗ്ലീഷ് മീഡിയം പ്രവേശനം എന്ന പേരിൽ 5000 വും പതിനായിരവും പിരിച്ചത് വിവാദമായിരുന്നു. എൽ.പി വിഭാഗം കുട്ടികളിൽനിന്നും സർക്കാർ നിശ്ചയിച്ച ഫണ്ടിൽനിന്നും ഒരു രൂപ അധികം പി.ടി.എ കമ്മിറ്റി വാങ്ങിയിട്ടുണ്ടെങ്കിൽ കുട്ടികൾക്ക് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകാം. അദ്ദേഹം സ്കൂളിൽ നേരിെട്ടത്തി തുക രക്ഷിതാക്കൾക്ക് തിരികെനൽകുന്നതിന് നടപടിയെടുക്കും. ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലെ പ്രവേശനത്തിന് 5000 രൂപ മുതല്‍ 10,000 രൂപവരെ പിരിച്ചത് രക്ഷിതാക്കൾക്ക് തിരികെനൽകാൻ നിർദേശിച്ചിതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിൽനിന്ന് അറിയിച്ചു. വിദ്യാഭ്യാസ സംരക്ഷണയജ്ഞം, കെട്ടിടനിർമാണം എന്നിവയുടെ പേരിലാണ് പിരിവ് നടത്തുന്നത്. ഇൗ പണ വിനിയോഗത്തിൽ പലയിടത്തും അഴിമതി നടക്കുന്നതായും ആരോപണമുണ്ട്. യൂനിഫോം വാങ്ങുന്നതിലും വ്യാപക അഴിമതി നടത്തുന്ന പി.ടി.എകളും ഉണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനും അനധികൃത പണപ്പിരിവ് നടക്കുന്നുണ്ട്. പല സ്‌കൂളുകളും കുട്ടികളില്‍നിന്ന് അനധികൃതമായി പണം പിരിക്കുന്നത് ട്രസ്റ്റി​െൻറയും മാനേജ്‌മ​െൻറ് സ്ഥാപനങ്ങളുടെയും മറ്റും പേരിലാണ്. സ്കൂളുകളുടെ പേരിലുള്ള രസീതി ഒഴിവാക്കിയാണ് പല സ്കൂളുകളുടെയും പിരിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.