വീട്ട​ുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ വ്യവസായി റിമാൻഡിൽ

തിരുവനന്തപുരം: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത കശുവണ്ടി വ്യവസായി രാജ്മോഹൻ പിള്ളയെ റിമാൻഡ് ചെയ്തു. വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. വഴുതക്കാട്ടുള്ള വസതിയിൽ രാജ്മോഹൻപിള്ള തന്നെ മാനഭംഗപ്പെടുത്തിയെന്ന ഒഡിഷ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഗർഭിണിയായ സ്ത്രീ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചോദ്യചെയ്യലിൽ രാജ്മോഹൻപിള്ള കുറ്റംനിഷേധിച്ചതായി പൊലീസ് പറഞ്ഞു. ഒഡിഷ സ്വദേശിയായ രണ്ട് പുരുഷന്മാർ വീട്ടിൽ ജോലിക്ക് നിന്നിരുെന്നന്നും സ്ത്രീയുടെ പരാതിക്ക് ശേഷം അവരെ കാൺമാനില്ലെന്നും പറഞ്ഞു. പക്ഷേ, ഇൗ പുരുഷന്മാർക്കെതിരെ സ്ത്രീ മൊഴിയൊന്നും നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.