തലശ്ശേരി: തലശ്ശേരി നഗരത്തിലെ ഗതാഗതസംവിധാനം പരിഷ്കരിക്കുന്നതിനും നഗരം സൗന്ദര്യവത്കരിക്കുന്നതിനും ദേശീയ ഗതാഗത ആസൂത്രണ ഗവേഷണകേന്ദ്രം (നാറ്റ്പാക്) സമര്‍പ്പിച്ച നിര്‍ദേശം നഗരസഭാ കൗണ്‍സില്‍യോഗം അംഗീകരിച്ചു. നഗരത്തിലെ പ്രധാന 12 കവലകള്‍ വികസിപ്പിക്കുന്നതിനും മോടിപിടിപ്പിക്കുന്നതിനും കൗണ്‍സില്‍ സർക്കാറിനോടാവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് പൂര്‍ണമായും ഒഴിവാക്കുന്നരീതിയിലാണ് പരിഷ്കാരം. പഴയ ബസ്സ്റ്റാൻഡിലെ ജൂബിലി ഷോപ്പിങ് കോംപ്ലക്സിന് മുന്നില്‍ പൂര്‍ണമായും പാര്‍ക്കിങ് ഏര്‍പ്പെടുത്തും. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര ബസുകള്‍ മട്ടാമ്പ്രം ജങ്ഷനില്‍നിന്ന് മുകുന്ദ് ജങ്ഷന്‍വഴി പുതിയ ബസ്സ്റ്റാൻഡിലത്തെണം. കണ്ണൂരില്‍നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ പുതിയ ബസ്സ്റ്റാൻഡിൽ അച്ചൂട്ടി കോംപ്ലക്സിന് മുന്നിലൂടെ മണവാട്ടി ജങ്ഷന്‍, ജൂബിലി റോഡ് വഴി സൈദാര്‍ പള്ളി ജങ്ഷനിലെത്തണം. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികളോടെയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. യോഗത്തില്‍ ചെയര്‍മാന്‍ സി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചശേഷമാകും തുടര്‍നടപടി. റോഡ് വീതികൂട്ടൽ, നടപ്പാതപണിയല്‍ ഉള്‍പ്പെടെ നഗരത്തിലെ ഗതാഗതരംഗത്ത് കാതലായ മാറ്റം നിര്‍ദേശിക്കുന്നതാണ് നാറ്റ്പാക് പഠന റിപ്പോര്‍ട്ട്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയെപ്പറ്റി യോഗം ചർച്ചനടത്തി. കേരളോത്സവം സംഘാടകസമിതി രൂപവത്കരണയോഗം ജൂലൈ 10ന് കുട്ടിമാക്കൂൽ ശ്രീനാരായണമഠത്തിൽ ചേരും. 23നകം മുഴവൻ വാർഡുസഭകളും ചേരാൻ തീരുമാനിച്ചു. യോഗത്തില്‍ കെ. വിനയരാജ്, വാഴയില്‍വാസു, എം.പി. അരവിന്ദാക്ഷന്‍, എം.വി. ബാലറാം, പി.പി. സാജിത, അഡ്വ. വി. രത്നാകരന്‍, ഇ.കെ. ഗോപിനാഥൻ എന്നിവരും നാറ്റ്പാക് പ്രതിനിധിയും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.