എൻജിനീയറിങ്​ / ആർക്കിടെക്ചർ / ഫാർമസി പ്രവേശനം: ഫീസ്​ അടച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2017ലെ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മ​െൻറിൽ ഏതെങ്കിലും കോഴ്സിലേക്ക് അലോട്ട്മ​െൻറ് ലഭിച്ചശേഷം പ്രവേശനപരീക്ഷാ കമീഷണർക്ക് ഓൺലൈനായോ എസ്.ബി.ഐയുടെ നിശ്ചിതശാഖകൾ മുഖേനയോ ഫീസ് ഒടുക്കിയ വിദ്യാർഥികളുടെ കോളജ് തിരിച്ചുള്ള ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എൻജിനീയറിങ് /ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മ​െൻറ് 10ന് തിരുവനന്തപുരം: പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ടത്തിൽ എൻജിനീയറിങ് /ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലെ നിലവിലുള്ള കോളജുകൾക്ക് പുറമെ പുതുതായി ഉൾപ്പെടുത്തിയ സ്വാശ്രയ ഫാർമസി കോളജുകൾ, എൻജിനീയറിങ്/ആർക്കിടെക്ചർ വിഭാഗത്തിൽ പുതുതായി ഉൾപ്പെടുത്തിയ ഏതാനും കോഴ്സുകൾ എന്നിവയിലേക്കുകൂടി അലോട്ട്മ​െൻറ് നടത്തും. രണ്ടാംഘട്ട അലോട്ട്മ​െൻറിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അവരവരുടെ ഹോം പേജിൽ ലഭ്യമാക്കിയിട്ടുള്ള 'Confirm' ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഒമ്പതിന് രാവിലെ ഒമ്പതുവരെ ലഭിക്കുന്ന ഒാപ്ഷനുകളുടെ അടിസ്ഥാനത്തിൽ 10ന് വൈകീട്ട് രണ്ടാംഘട്ട അലോട്ട്മ​െൻറ് പ്രസിദ്ധീകരിക്കും. ആദ്യഘട്ടത്തിൽ അലോട്ട്മ​െൻറ് ലഭിച്ചവർ രണ്ടാംഘട്ട അലോട്ട്മ​െൻറിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ആദ്യഘട്ടത്തിൽ അലോട്ട്മ​െൻറ് ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മ​െൻറിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. മേൽപറഞ്ഞ വെബ്സൈറ്റിലൂടെ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ ഒരു കാരണവശാലും രണ്ടാംഘട്ട അലോട്ട്മ​െൻറിനായി പരിഗണിക്കില്ല. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരുടെ എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി വിഭാഗത്തിൽ നിലവിലുണ്ടായിരുന്ന ഓപ്ഷനുകൾ/ഹയർ ഓപ്ഷനുകൾ റദ്ദാകുന്നതിനാൽ ഭാവിയിലുള്ള ഓൺലൈൻ അലോട്ട്മ​െൻറുകളിലും പരിഗണിക്കില്ല. ഓരോ കോളജിലെയും ഒന്നാംഘട്ട അലോട്ട്മ​െൻറിന് ശേഷമുള്ള അഡ്മിഷൻ ഉറപ്പാക്കിയ സീറ്റുകളുടെ എണ്ണവും ഒഴിവുകളുടെ എണ്ണവും കോഴ്സ് തിരിച്ച് പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ ജൂലൈ ആറിന് പ്രസിദ്ധീകരിക്കും. ഹയർഓപ്ഷനുകൾ നൽകുന്ന വിദ്യാർഥികൾ പ്രസ്തുത ലിസ്റ്റ് കൂടി പരിഗണിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.