തിയറ്റർ തൊഴിലാളികളുടെ വേതനതർക്കം ഒത്തുതീർപ്പായി

കണ്ണൂർ: ജില്ലയിലെ സിനിമ തിയറ്റർ തൊഴിലാളികളുടെ വേതനവർധന സംബന്ധിച്ച തർക്കം അസി. ലേബർ ഓഫിസർ കെ. കരുണാകര​െൻറ സാന്നിധ്യത്തിൽ നടന്ന അനുരഞ്ജനചർച്ചയിൽ ഒത്തുതീർന്നു. ഒത്തുതീർപ്പ് പ്രകാരം തൊഴിലാളികൾക്ക് പ്രതിമാസം 1000 രൂപ വർധന ലഭിക്കും. നൂൺഷോ, മാറ്റിനി, മെഡിക്കൽ അലവൻസുകളിലും വർധന ലഭിക്കും. മാനേജ്മ​െൻറിനെ പ്രതിനിധാനംചെയ്ത് വി.സി. രാജൻ, പി.വി. ബഷീർ, കെ. ഇജാസ് എന്നിവരും യൂനിയനുകളെ പ്രതിനിധാനംചെയ്ത് പൂക്കോടൻ ചന്ദ്രൻ, പി. രാജൻ, പി. കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.