പകർച്ചപ്പനി വ്യാപകമാകുമ്പോൾ പി.എച്ച്.സി പൂട്ടിക്കിടക്കുന്നു

വെള്ളച്ചാൽ: മക്രേരിയിലും പരിസരപ്രദേശങ്ങളിലും െഡങ്കിപ്പനി അടക്കമുള്ള പകർച്ചപ്പനി വ്യാപകമാകുേമ്പാഴും മക്രേരി പബ്ലിക് ഹെൽത്ത് സ​െൻറർ മൂന്നു മാസമായി നഴ്സ് ഇല്ലാത്തതി​െൻറ പേരിൽ അടഞ്ഞുകിടക്കുന്നത് ദുരിതമാകുന്നു. മക്രേരി, കിലാലൂർ, പിലാഞ്ഞി, വെള്ളച്ചാൽ എന്നിവിടങ്ങളിലുള്ളവർ ആശ്രയിക്കുന്ന പി.എച്ച്.സിയിൽ നഴ്സ് ഇല്ലാത്തതുകാരണം പകർച്ചപ്പനി തടയുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നില്ല. പി.എച്ച്.സി പൂട്ടിക്കിടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ആരോഗ്യവകുപ്പി​െൻറയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥക്കെതിരെ മക്രേരി ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.വി. ദിനേശ്ബാബു പ്രതിഷേധിച്ചു. ഉടൻ ഹെൽത്ത് സ​െൻററിൽ ഡോക്ടറെയും നഴ്സിനെയും നിയമിക്കണമെന്നും ഇല്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.