മുസ്​ലിം ലീഗിന്​ താക്കീതായി പ്രവർത്തകരുടെ സി.പി.എം​ പ്രവേശനം

കുമ്പള: കുമ്പളയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 200ലേറെ പ്രവർത്തകരെ സ്വീകരിച്ചത് മുസ്ലിം ലീഗിന് താക്കീതായി. ലീഗ് മുൻ ജില്ല സെക്രട്ടറി കെ.കെ. അബ്ദുല്ലക്കുഞ്ഞി, മുൻ മഞ്ചേശ്വരം മണ്ഡലം കൗൺസിലർ എം.എ. ഉമ്പു മുന്നൂർ, മംഗൽപാടി പഞ്ചായത്ത് കൗൺസിലർമാരായ മുഹമ്മദ് ചിത്തൂർ, മുസ്തഫ ഉപ്പള ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും സി.പി.എമ്മിൽ ചേർന്നു. ലീഗ് വിടുന്നവർക്ക് പാർട്ടി എല്ലാവിധ പരിഗണനയും നൽകുമെന്നും കോടിയേരി വ്യക്തമാക്കി. കേന്ദ്രഭരണത്തി​െൻറ പിന്തുണയോടെ രാജ്യത്താകെ സംഘ്പരിവാർ നടത്തുന്ന വർഗീയ ഫാഷിസത്തെ ചെറുക്കാൻ ലീഗിന് കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ലീഗ് വിട്ടതെന്ന് അബ്ദുല്ലക്കുഞ്ഞി പറഞ്ഞു. കാസർകോട് ജില്ലയിൽ ലീഗ് നേതൃത്വം മാഫിയകളുടെ കൈകളിലാണ്. നേതൃത്വത്തി​െൻറ നിലപാടിൽ പ്രതിഷേധിച്ച് വരുംദിവസങ്ങളിൽ ജില്ലയുടെ വിവിധഭാഗങ്ങളിൽ കൂടുതൽ നേതാക്കളും പ്രവർത്തകരും ലീഗ് വിടുമെന്നും അബ്ദുല്ലക്കുഞ്ഞി വ്യക്തമാക്കി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ എം.പി, ജില്ല സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കുമ്പള ഏരിയ സെക്രട്ടറി പി. രഘുദേവൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി പി. സുബൈർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.