തൊഴിലുറപ്പ് തൊഴിലാളികളുടെ ഹെഡ്‌ ​പോസ്​റ്റ്​ ഒാഫിസ് മാര്‍ച്ച്

കാസര്‍കോട്: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ഫെഡറേഷൻ ‍(എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കാസര്‍കോട് ഹെഡ്‌ പോസ്റ്റ് ഒാഫിസിലേക്ക് മാര്‍ച്ച് നടത്തി. കുടിശ്ശികയുള്ള വേതനം വിതരണം ചെയ്യുക, വേതനം 500 രൂപയാക്കി വര്‍ധിപ്പിക്കുക, തൊഴില്‍ദിനങ്ങള്‍ 200 ആയി വര്‍ധിപ്പിക്കുക, ക്ഷേമനിധി രൂപവത്കരിക്കുക, തൊഴില്‍ സമയം പത്ത് മുതല്‍ നാല് വരെയാക്കുക, അപകടമരണം സംഭവിച്ചാല്‍ നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയായി വർധിപ്പിക്കുക, ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.വി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ല പ്രസിഡൻറ് ബി.വി. രാജന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ് ടി. കൃഷ്ണന്‍, എ. അമ്പുഞ്ഞി, കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ബസ്സ്റ്റാൻഡിൽനിന്നാരംഭിച്ച പ്രകടനത്തിന് എൻ. യമുന, കെ. ലക്ഷ്മി, പി. കുഞ്ഞമ്പു, പി. മിനി, തങ്കമണി ബാനം, സാംബവി, മാധവി, സുനിത, രേണുക ഭാസ്‌കരന്‍, മായ കരുണാകരന്‍, രവീന്ദ്രന്‍ മാണിയാട്ട്, എം. ഗംഗാധരന്‍, ഷീബ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ല സെക്രട്ടറി വി. രാജന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.