എസ്​.എസ്​.എ ക്ലാസ്​ ലൈബ്രറി പദ്ധതി തുടങ്ങി

കണ്ണൂർ: ശിശുകേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവുമായ പുതിയ പാഠ്യരീതി കുട്ടികളുടെ അറിവനുഭവങ്ങൾക്ക് കരുത്തുപകരുന്നതാണെന്ന് കെ.കെ. രാഗേഷ് എം.പി. പാഠഭാഗങ്ങൾ അർഥമറിയാതെ ഹൃദിസ്ഥമാക്കുന്നതിന് പകരം പരീക്ഷണ-നിരീക്ഷണങ്ങളിലൂടെയും വിശാലമായ വായനയിലൂടെയും അനുഭവിച്ചറിയുന്ന കാര്യങ്ങൾ പഠനത്തെ എളുപ്പമാക്കും. ഇതിന് എസ്.എസ്.എയുടെ ക്ലാസ് ലൈബ്രറി പദ്ധതി ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. സർവശിക്ഷ അഭിയാ​െൻറ (എസ്.എസ്.എ) നേതൃത്വത്തിൽ നടപ്പാക്കുന്ന ക്ലാസ് ലൈബ്രറി പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം പേരാവൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. പ്രസന്ന അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ ഡോ. പി.വി. പുരുഷോത്തമൻ പദ്ധതി വിശദീകരിച്ചു. രക്ഷിതാക്കൾക്കായി വീടുകളിൽ പുസ്തകമെത്തിക്കുന്ന പുസ്തകവണ്ടിയുടെ ഫ്ലാഗ് ഓഫ് ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ നിർവഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിജി ജോയ്, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബു ജോസഫ്, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി, പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ബാബു, ആറളം ഗ്രാമപഞ്ചായത്ത് മെംബർ എ. അരവിന്ദാക്ഷൻ, കേരള സാഹിത്യ അക്കാദമി അംഗം ടി.പി. വേണുഗോപാലൻ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വിജയലക്ഷ്മി പാലക്കുഴ, പ്രധാനാധ്യാപകൻ എം. ശ്രീകുമാർ, എസ്.എസ്.എ ജില്ല േപ്രാഗ്രാം ഓഫിസർ കെ.ആർ. അശോകൻ, ഇരിട്ടി ബി.പി.ഒ എം. ഷൈലജ, പി.ടി.എ പ്രസിഡൻറ് ടി.കെ. ഷമേജ് എന്നിവർ സംസാരിച്ചു. അമ്മമാർക്കുള്ള ബോധവത്കരണ ക്ലാസിന് സി-ഡിറ്റ് ഫീൽഡ് ഓഫിസർ ടി.പി. സുധാകരൻ നേതൃത്വം നൽകി. സർവശിക്ഷ അഭിയാ​െൻറ ധനസഹായത്തോടെ ജില്ലയിൽ 90 വിദ്യാലയങ്ങളിലാണ് ക്ലാസ് ലൈബ്രറി സംവിധാനമൊരുക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.