എരിപുരം താലൂക്ക് ആശുപത്രിയിൽ മുഴുസമയ സേവനം ലഭ്യമാക്കും

പഴയങ്ങാടി: പനിയും പകർച്ചവ്യാധികളും പടർന്നുപിടിക്കുന്ന സാഹചര്യം പരിഗണിച്ച് എരിപുരത്ത് പ്രവർത്തിക്കുന്ന പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ സേവനം ഏർപ്പെടുത്താൻ ടി.വി. രാജേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി യോഗം തീരുമാനിച്ചു. രാവിലെ മുതൽ ആരംഭിക്കുന്ന ഒ.പി രാത്രി എട്ടുമണി വരെ തുടരാനും മുഴുസമയങ്ങളിലും ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാക്കാനുമാണ് തീരുമാനം. പുതുതായി നാല് സ്റ്റാഫ് നഴ്സ്, ഒരു ലാബ് അസിസ്റ്റൻറ് എന്നിവരുടെ നിയമനത്തിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എൻ.ആർ.എച്ച്.എം വഴി ഫാർമസിസ്റ്റ് നിയമനം നടത്തിയിട്ടുണ്ട്. േബ്ലാക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഒരു ഫാർമസിസ്റ്റിനെ കൂടി നിയമിക്കും. ആശുപത്രിയുടെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ ഉടൻ തയാറാക്കും. വികസനത്തിന് മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ജനറൽ മെഡിസിൻ, സ്ത്രീരോഗ വിദഗ്ധ, അനസ്തേഷ്യ തുടങ്ങിയ ഡോക്ടർമാരുടെ സേവനമാണ് ആശുപത്രിയിൽ ഇപ്പോൾ ലഭ്യമാകുന്നത്. ചർമരോഗ വിദഗ്ധ​െൻറ സേവനംകൂടി സർക്കാറിനോട് ആവശ്യപ്പെട്ടതായി ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.