തളിപ്പറമ്പ്: തളിപ്പറമ്പിൽ രണ്ട് അപകട മരണം നടന്ന പശ്ചാത്തലത്തിൽ ബസുകളിൽ കർശന പരിശോധനയുമായി പൊലീസും ആർ.ടി.ഒയും രംഗത്തെത്തി. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് പൊലീസും ആർ.ടി.ഒയും സംയുക്തമായി തളിപ്പറമ്പ് സ്റ്റാൻഡിലെത്തുന്ന ബസുകളിൽ പരിശോധന നടത്തിയത്. സി.ഐ പി.കെ. സുധാകരൻ, എം.വി.ഐമാരായ കെ.ബി. രഘു, ടി.പി. വത്സരാജൻ, എസ്.ഐ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരു മണിക്കൂറിനിടെ 20 ബസുകളിൽ പരിശോധന നടത്തിയപ്പോൾ എട്ട് ബസുകളിൽ വേഗപ്പൂട്ട് വിച്ഛേദിച്ചതായി കണ്ടെത്തി. ഈ ബസുകൾക്ക് പിഴയിട്ടു. പരിശോധനയിൽ സ്വകാര്യ ബസ് ജീവനക്കാരിൽ ചിലർ അമർഷമറിയിച്ചതോടെ പൊലീസ്, സ്ഥലം എം.എൽ.എയുമായും വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളുമായും ബന്ധപ്പെട്ടു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുള്ള പൊലീസിെൻറയും ആർ.ടി.ഒയുടെയും നീക്കങ്ങൾക്ക് എല്ലാവരും പൂർണ പിന്തുണയും നൽകി. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എം.വി.ഐ കെ.ബി. രഘു പറഞ്ഞു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ മുഴുവൻ ബസുകളിലും പരിശോധന നടത്തും. വേഗപ്പൂട്ട് ഘടിപ്പിക്കാത്ത കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരെ നടപടിയാവശ്യപ്പെടുമെന്ന് സി.ഐ പി.കെ. സുധാകരനും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.