നിബന്ധന പാലിച്ചാണ് ക്വാറി പ്രവർത്തിക്കുന്നത്​ ^ഉടമകൾ

നിബന്ധന പാലിച്ചാണ് ക്വാറി പ്രവർത്തിക്കുന്നത് -ഉടമകൾ കേളകം: പഞ്ചായത്തും സർക്കാർ ഡിപ്പാർട്ട്മ​െൻറും നിർദേശിച്ചിട്ടുള്ള എല്ലാ നിബന്ധനകളും പാലിച്ചാണ് കൊട്ടിയൂർ മെറ്റൽസി​െൻറ ക്വാറി പൊയ്യമലയിൽ പ്രവർത്തിക്കുന്നതെന്ന് ഉടമസ്ഥർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി ക്വാറി ഇവിടെ പ്രവർത്തിക്കുന്നതാണ്. നാളിതുവരെയായിട്ടും ക്വാറിയുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു ആക്ഷേപവും രേഖാമൂലം സമീപവാസികൾ ഉന്നയിച്ചിട്ടില്ല. എതെങ്കിലും തരത്തിലുള്ള ആക്ഷേപമുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യാവുന്നതുമാണ്. കേളകം പഞ്ചായത്ത് സെക്രട്ടറി ഉന്നയിച്ച നിർദേങ്ങൾ പൂർണമായും പാലിച്ചിട്ടുമുണ്ട്. ഇതുസംബന്ധിച്ച് സെക്രട്ടറിക്ക് രേഖാമൂലം അറിയിപ്പ് നൽകിയിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.