കേ​ള​ക​ത്ത് റോ​ഡ് കൈ​യേ​റി വാ​ഹ​ന​ങ്ങൾ

കേളകം: പൊലീസ് സ്റ്റേഷന് സമീപം മുതല്‍ ജെ.കെ റസിഡന്‍സിവരെയുള്ള റോഡി‍​െൻറ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ കാല്‍നടക്കാര്‍ ദുരിതത്തിൽ. ഇതേ തുടർന്ന് അപകടങ്ങളും ഗതാഗതകുരുക്കും പതിവാകുന്നു. കേളകം ബിവറേജസ് ഔട്ട്ലെറ്റില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളാണ് മുഖ്യമായും ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യുന്നത്. വാഹനങ്ങള്‍ പലതും റോഡിലേക്ക് കയറ്റിയാണ് പാര്‍ക്ക് ചെയ്യുന്നത്. മഞ്ഞളാംപുറം യു.പി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും റേഷന്‍ വാങ്ങാനെത്തുന്നവരും മറ്റ് വ്യാപാര, ദന്താശുപത്രിയിലേക്കും എത്തുന്നവരുമാണ് ഇതുവഴിയുള്ള കാല്‍നടക്കാര്‍. വാഹനങ്ങളുടെ പാര്‍ക്കിങ് ഏകീകരിച്ച്‌ കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാനുള്ള വഴി ക്രമീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.